In Last 5 Months, BJP Coffers Received Rs. 80,000 Crore:Anna Hazare
കഴിഞ്ഞ 5 മാസത്തിനിടെ ബി. ജെ. പിയുടെ ഖജനാവിന് സംഭാവനയായി ലഭിച്ചത് 80,000കോടി രൂപയെന്ന് അണ്ണാ ഹസാരെ. മൂന്നുവര്‍ഷത്തെ എന്‍.ഡി.എ ഭരണം കൊണ്ട് ഏഷ്യയിലെ ഏറ്റവുമധികം അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൂന്നുവര്‍ഷത്തെ എന്‍.ഡി.എ ഭരണം കൊണ്ട് ഏഷ്യയിലെ ഏറ്റവുമധികം അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫോബ്‌സ് മാഗസിനിന്റെ ലേഖനത്തില്‍ ട്രാന്‍സ്പരസി ഇന്റര്‍നാഷണല്‍ സര്‍വ്വേയെ ഉദ്ധരിച്ചുകൊണ്ട് ഏഷ്യയില്‍ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇത് എടുത്തുപറഞ്ഞാണ് ഹസാരെയുടെ വിമര്‍ശനം. ‘ഇത് ഞാന്‍ പറയുന്നതല്ല, ഏഷ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വേ നടത്തിയശേഷം ഫോബ്‌സ് മാഗസിന്‍ പ്രഖ്യാപിച്ചതാണ്.’ അദ്ദേഹം പറഞ്ഞു.